JHL

JHL

ത്രിപുരയില്‍ രാഷ്‌ട്രപതി ഇടപെടണം : പി.ഡി.പി.

ആലുവ(www.truenewsmalayalam.com) : ഗുജറാത്ത് ആസാം മോഡല്‍ വര്‍ഗീയ ധ്രുവീകരണത്തിനും മുസ്ലിം വംശീയ ഉന്മൂലനത്തിനും ശ്രമിക്കുന്ന ത്രിപുരയിലെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്ക് ഒത്താശ്ശ ചെയ്യുന്ന ത്രിപുര ഭരണകൂടത്തിന് മേല്‍ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് പി.ഡി.പി.കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ്റഹ്മാന്‍ ആവശ്യപ്പെട്ടു.

 ആഴ്ചകളായി ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും തെരഞ്ഞ് പിടിച്ച് അക്രമിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ മാനഭംഗത്തിനിരയാക്കപ്പെടുകയും ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന കപട മതേതര കക്ഷികള്‍ മൗനം വെടിയേണ്ടതുണ്ട്.

ത്രിപുരയിലെ സംഘ്പരിവാര്‍ ഭീകരതക്കും മുസ്ലിം വംശീയ ഉന്മൂലനത്തിനുമെതിരെ പി.ഡി.പി.യുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ ,ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര , ജില്ല വൈസ്പ്രസിഡന്റ് അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.





No comments