JHL

JHL

മംഗളൂരു നഗരമധ്യത്തിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; കാറും ബൈക്കുകളും തകർക്കപ്പെട്ടു.

മംഗളൂരു(www.truenewsmalayalam.com) : നഗരമധ്യത്തിൽ 2 സംഘം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ഏതാനും പേർക്കു നിസ്സാര പരുക്കേറ്റു. സംഭവത്തിൽ കാറും 6 ഇരുചക്ര വാഹനങ്ങളും തകർക്കപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പൊലീസിനു നേർക്കും കൈയേറ്റ ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ അറിയിച്ചു. ധീരജ് ഷെട്ടി, കെ.രക്ഷിത്, രോഹിത് ഷെട്ടി, ഹർഷിത്, കീർത്തിരാജ്, വിവേക്, രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ധീരജ് ഷെട്ടി പൊലീസുകാരനെ തടഞ്ഞു വയ്ക്കുകയും വാക്കിടോക്കി പിടിച്ചു വാങ്ങി നിലത്തെറിയുകയും ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെ ബല്ലാൽബാഗിലാണ് മൊത്തം ഇരുപതോളം യുവാക്കൾ അടങ്ങുന്ന 2 സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. മാരകായുധങ്ങൾ, ക്രിക്കറ്റ് സ്റ്റംപുകൾ, പൈപ്പ്, കല്ല്, തുടങ്ങിയവ ഉപയോഗിച്ച് പരസ്പരം അക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയുമായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.





No comments