JHL

JHL

മംഗളൂരു നഗരത്തിൽ ബഹുനില കാർ പാർക്കിങ് കേന്ദ്രം യാഥാർഥ്യമാകുന്നു.

മംഗളൂരു(www.truenewsmalayalam.com) : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മംഗളൂരു നഗരത്തിൽ ബഹുനില കാർ പാർക്കിങ് കേന്ദ്രം (എംഎൽസിപി) യാഥാർഥ്യമാകുന്നു. നഗരമധ്യത്തിലെ ഹമ്പൻകട്ട പഴയ ബസ് സ്റ്റാൻഡിലാണു എംഎൽസിപി വരുന്നത്. നിർമാണ പ്രവൃത്തി നാളെ ആരംഭിക്കുമെന്ന് സിറ്റി കോർപറേഷൻ മേയർ പ്രേമാനന്ദ ഷെട്ടി അറിയിച്ചു.  1.55 ഏക്കർ സ്ഥലത്ത് 95 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാർക്കിങ് സമുച്ചയത്തിന്റെ നിർമാണം 3 വർഷം കൊണ്ട് പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. 

താഴത്തെ നിലയിൽ ഷോപ്പിങ് കോംപ്ലക്‌സും മറ്റു നിലകളിൽ പാർക്കിങ് സംവിധാനവുമാണ് വിഭാവനം ചെയ്യുന്നത്. 3 നിലകളിലായി 1.69 ലക്ഷം ചതുരശ്ര അടിയിൽ 430 കാറുകൾ പാർക്കു ചെയ്യാൻ സൗകര്യമുണ്ടാകും. സമീപത്തു നിലവിലുള്ള കെട്ടിടങ്ങളെ ബാധിക്കാതെയാണു പാർക്കിങ് സമുച്ചയം നിർമിക്കുക. ഡിസൈൻ ചെയ്ത് നിർമിച്ച് ഉപയോഗിച്ചു കൈമാറുന്ന വ്യവസ്ഥയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു നിർമാണം. കെട്ടിടം നിർമിക്കുന്ന കമ്പനി 30 വർഷം പരിപാലിച്ച ശേഷം കോർപറേഷനു കൈമാറാനാണു വ്യവസ്ഥ.





No comments