JHL

JHL

പത്മശ്രീ ജേതാവായ ഹ​രേ​ക​ല ഹ​ജ​ബ്ബയെ മലബാർ കലാ സാംസ്കാരികവേദി അനുമോദിച്ചു.

മംഗലാപുരം(www.truenewsmalayalam.com) : ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ 'പത്മശ്രീ' ലഭിച്ച   ഹരേക്കള ഹജ്ജബ്ബയെ ദുബായ് മലബാർ കലാ സാംസ്കാരികവേദി അദ്ദേഹത്തിൻറെ വീട്ടിൽ ചെന്ന് അനുമോദിച്ചു .

 വാണിജ്യ പ്രമുഖൻ യുസഫ് അൽ ഫാലഹ്   ഉപഹാരം സമർപ്പിച്ചു.  കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ്‌ കർള , ഹമീദ് അൽഫലാഹ്  ,  ഇസ്മായിൽ,ശരൺ  എന്നിവർ സംബന്ദിച്ചു.

 മുപ്പത്തി അഞ്ചു വർഷം മംഗലാപുരം നഗരത്തിൽ ഓറഞ്ച് വിൽപ്പന നടത്തി സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഗ്രാമീണൻ     മംഗലാപുരത്തു നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള  ഹരേക്കള എന്ന ഗ്രാമത്തിലെ ന്യൂ പടുപ്പ് എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്നു ലോകത്തോളം ഉയർന്ന ഒരു വ്യക്തിത്വമാണ് ശ്രീ ഹജ്ജബ്ബ.

ഹരേക്കള ഹജ്ജബ്ബ  തന്റെ കച്ചവടത്തിലൂടെ  കിട്ടിയ തുച്ഛമായ നാണയത്തുട്ടുകൾ സ്വരൂപിച്ചു കൊണ്ടും നാട്ടിലെ നന്മകളെ ചേർത്തു പിടിക്കുന്നആളുകളുടെ സഹകരണത്തോടെയും  സ്വന്തം ഗ്രാമത്തിൽ ഒരു സ്കൂൾ തുടങ്ങുകയും   'അറിവ് നേടുക'  എന്ന ലോകത്തിലെ ഏറ്റവും വലിയ  കർമ്മ പദ്ധതിക്ക്‌ തുടക്കം  കുറിച്ച് കൊണ്ട് നിരവധി ആളുകളെ വിദ്യഭ്യാസ  ലോകത്ത് കൈ പിടിച്ചു കൊണ്ടുവന്ന വലിയ മനുഷ്യനും   സാധാരണക്കാരനായ പച്ചയായ മനുഷ്യസ്‌നേഹികൂടിയാണ് ഹാജബ്ബ .





No comments