JHL

JHL

അനധികൃത മണൽ കടത്ത്; കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച തോണി ജെ സി ബി ഉപയോഗിച്ച് തകർത്തു.

കുമ്പള(www.truenewsmalayalam.com) : മണലൂറ്റലിനു ശേഷം പുഴയിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച തോണി കുമ്പള സി ഐ പ്രമോദ്‌ കുറ്റിക്കാട്ടിലേക്കു നീന്തിച്ചെന്നു കരയിലെത്തിച്ച ശേഷം ജെ സി ബി കൊണ്ടു ഇടിച്ചു പൊടിച്ചു. എസ്‌ ഐ വി കെ അനീഷും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു പൊലീസിന്റെ മണല്‍വേട്ട.

കുമ്പള പുഴയില്‍ പൂഴി ഊറ്റലും മണല്‍ കടത്തും അനിയന്ത്രിതമായെന്ന പരാതികളെത്തുടര്‍ന്നായിരുന്നു പൊലീസ്‌ നടപടി. രാത്രി മുഴുവന്‍ പുഴയോരം മണല്‍ മാഫിയയുടെ പിടിയിലാണെന്ന്‌ നേരത്തെ ആക്ഷേപമുണ്ട്‌.






No comments