JHL

JHL

അബു ദാബി പുത്തിഗെ പഞ്ചായത്ത് കെ എം സി സി പ്രവർത്തന കൺവെൻഷനും മൗലൂദ് സദസ്സും സംഘടിപ്പിച്ചു.

അബുദാബി(www.truenewsmalayalam.com) : അബുദാബി കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് പ്രവർത്തന കൺവെൻഷനും മൗലീദ് സദസ്സും വെള്ളിയാഴ്ച മദീന സായിദ് സ്മോക്കി കഫേയിൽ നടന്നു.

 സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം വിളിച്ച് ചേർത്ത യോഗത്തിൽ നിരവധി പ്രവർത്തകരും  ജില്ലാ മണ്ഡലം നേതാക്കളും  സംബന്ധിച്ചു  ഫൈസൽ ഹാജി സീതാംഗൂളി മൗലിദ്ന് നേത്രത്വം നൽകി.

 സംസ്ഥാന കെ.എം.സി.സിയുടെ കെയർ പദ്ധതിയെ  കുറിച്ച് കാസറഗോഡ് ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയം വിശദീകരിച്ചു . മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉബു ഹാജി ഉത്ഘാടനം ചെയ്ത യോഗത്തിൽ  പ്രസിഡന്റ് ഫാറൂഖ് ശീതാംഗൂളി അധ്യക്ഷത വഹിച്ചു.


മണ്ഡലം വൈസ് പ്രസിഡന്റുമായ. ശരീഫ് ഉറുമി അസീസ് കന്തൽ പഞ്ചായത്ത് കെയർ  കോർഡിനേറ്റർ നൂറുദ്ദീൻ ഉറുമി എന്നിവർ  പ്രസംഗിച്ചു. ഒഴിവ് വന്ന പഞ്ചായത്ത് ട്രഷറർ സ്ഥാനത്തേക്ക് പി.എം എ സാലാം കന്തലിനെ തിരഞ്ഞെടുത്തു . പുത്തിഗെ ശിഹാബ് തങ്ങൾ ട്രസ്റ്റ് വാങ്ങുന്ന ആബുലൻസിനുള്ള അബു ദാബി കമ്മിറ്റിയുടെ വിഹിതം ഉമറുൽ ഫാറൂഖ് സീതാംഗോളിയിൽ  നിന്നും ശരീഫ് ഉറുമി സ്വീകരിച്ചു , കെയർ   പദ്ധതിയിലൂടെ പഞ്ചായത്ത് തല ഉൽഘാടനം കരീം  ഗുഡ്ഡയെ ചേർത്ത് കൊണ്ട് നൂറുദീൻ ഉറുമി നിർവഹിച്ചു .

ഹനീഫ് എ.എം ,നിസാൻ ,സിദ്ദിഖ് ടി എച്ച്, ഫൈസൽ ,സിദ്ദിഖ് ഡി.കെ,അഹമ്മദ് എ.എം

ഹബീബ് പി.എം, അബ്ദുൽ കരീം എസ്.എം

അബ്ദുൽ സത്താർ എസ്.എം, അർഷാദ്

ഹനീഫ്, മുഹമ്മദ് ശരീഫ്, മുഹമ്മദ്, സിദ്ദിഖ്,

അസീസ്, സുറൂജി കന്തൽ തുടങ്ങിയവർ സംബന്ധിച്ചു .    യോഗത്തിൽ പുത്തിഗെ കെ എം സി സി സെക്രട്ടറി റംഷാദ് കന്തൽ സ്വാഗതവും ശംസു കന്തൽ നന്ദിയും  പറഞ്ഞു.





No comments