JHL

JHL

മംഗളൂരു സ്വദേശിനിയായ യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാരോപണം; രണ്ടു പേർക്കെതിരെ കേസ്.

മംഗളൂരു(www.truenewsmalayalam.com) :  ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് മംഗളൂരു സ്വദേശിനിയായ യുവതിയുടെ ആരോപണം, രണ്ടു പേർക്കെതിരെ സിറ്റി നോർത്ത് പോലീസ് കേസെടുത്തു.

നഗരത്തിലെ വീര വെങ്കിടേഷ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന അമാനി കാമത്താണ് തന്റെ ഭർത്താവായ വിനായക് കാമത്തിനെ അതേ കോംപ്ലക്‌സിൽ താമസിക്കുന്ന കൃഷ്ണാനന്ദ കിനിയും, മകൻ അവിനാഷ് കിനിയും ചേർന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

കുറച്ച് ദിവസം മുമ്പ് വിക്രം ട്രാവൽസിന്റെ ടൂർ മാനേജരായിരുന്ന വിനായക് കാമത്തുമായി കൃഷ്ണാനന്ദ കിനി വഴക്കിട്ടിരുന്നു. ഈ കാരണത്താൽ ഇരുവരും ശത്രുതയിലായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെ കൃഷ്ണാനന്ദ കിനിയും, മകൻ അവിനാഷും, വിനായക്ക് കാമത്തും തമ്മിൽ വയ്ക്കുണ്ടാക്കിയിരുന്നു. ആ ശബ്ദം കേട്ട് വിനായകിന്റെ അമ്മയും അമാനിയും താഴേക്ക് ചെന്നു. അപ്പോഴേക്കും കൃഷ്ണാനന്ദ കിനി വിനായകിനെ കത്തി കൊണ്ട് കുത്തിയിരുന്നു എന്ന് അമാനി കാമത്ത് പറഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെ വിനായക് കാമത് മരണപ്പെടുകയുമായിരുന്നു.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി നോർത്ത് പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.





No comments