JHL

JHL

6.5 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി ബെണ്ടിച്ചാല്‍ സ്വദേശി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : 6.5 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി ബെണ്ടിച്ചാല്‍ സ്വദേശി കസ്റ്റംസ് പിടിയിൽ. ബെണ്ടിച്ചാലിലെ അബ്ദുല്‍ഖാദറിനെ(37)യാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് കസ്റ്റംസ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യു.എസ് ഡോളര്‍, സൗദി, ഒമാന്‍ റിയാലുകള്‍, യൂറോ എന്നിവയടങ്ങുന്ന ബാഗുമായി ഇയാളെ പിടികൂടിയത്. 

കോഴിക്കോട് വിമാനത്താവളം വഴി കറന്‍സി ഷാര്‍ജയിലേക്ക് കടത്താനാണ് ഇയാൾ ശ്രമിച്ചതെന്നും കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവന്‍ പറഞ്ഞു.





No comments