സി.പി.എം. ജില്ലാസമ്മേളന കൊടിമര ജാഥ
മഞ്ചേശ്വരം(www.truenewsmalayalam.com) : സി.പി.എം. ജില്ലാസമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതിനുള്ള കൊടിമരം പൈവളിഗെയിൽനിന്ന് കൈമാറി. പൈവളിഗെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച കൊടിമരജാഥാ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടേറിയറ്റംഗവും ജാഥാലീഡറുമായ കെ.ആർ.ജയാനന്ദയ്ക്ക് കൊടിമരം കൈമാറി. സി.പി.എം. മഞ്ചേശ്വരം അബ്ദുറസാഖ് ചിപ്പാർ അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ, ബേബി ഷെട്ടി, ചന്ദ്രഹാസ ഷെട്ടി, ഡി.കമലാക്ഷ, സാദിഖ് ചെറുഗോളി, ഡി.ബൂബ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment