JHL

JHL

കർണ്ണാടക മുഖ്യമന്ത്രിയുടെ അംഗരക്ഷകർ കഞ്ചാവ് വിൽപ്പനക്കിടെ പിടിയിൽ.

ബംഗളൂരു(www.truenewsmalayalam.com) :  കർണ്ണാടക മുഖ്യമന്ത്രിയുടെ അംഗരക്ഷകർ കഞ്ചാവ്  വിൽപ്പനക്കിടെ പിടിയിൽ.

പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ശിവകുമാർ, സന്തോഷ് എന്നിവരാണ് മുഖ്യ മന്ത്രിയുടെ വസതിക്ക് സമീപത്ത് കഞ്ചാവ് വിൽക്കുന്നതിനിടെ പിടിയിലായത്.

ഇവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുമൂലം പ്രതികൾക്ക് ഉടൻ ജാമ്യവും കിട്ടി.

പ്രതികള്‍ക്ക് അനുകൂലമായി അന്വേഷണം നടത്തി ജാമ്യത്തിന് അവസരമൊരുക്കിയതിന് സി.ഐ അശ്വത് ഗൗഡ, എസ്‌ഐ വീരഭദ്രസ്വാമി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

 അറസ്റ്റിലായി മൂന്ന് ദിവസത്തിനകമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നത്. പ്രതികളായ പൊലീസുകാരുടെ ജാമ്യാപേക്ഷയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ല. കീഴുദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച വരുത്തിയതിന് സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷിക്ക് നോട്ടീസ് അയച്ചു.





No comments