JHL

JHL

പെർവാഡ് സ്വദേശിയെ വ്യാജ നമ്പർ പതിപ്പിച്ച കാറിൽ പിന്തുടര്‍ന്ന സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ.


കുമ്പള(www.truenewsmalayalam.com) : പെർവാഡ് സ്വദേശിയെ വ്യാജ നമ്പർ പതിപ്പിച്ച കാറിൽ പിന്തുടര്‍ന്ന സംഭവം, രണ്ട് പേർ കസ്റ്റഡിയിൽ.

തന്നെ രണ്ട് തവണ രണ്ടു കാറുകളിലായി സംഘം പിന്തുടര്‍ന്നെന്ന്  ഗള്‍ഫിലെ വ്യവസായിയും പെര്‍വാഡിലെ അപ്പാര്‍ട്ട്മെന്റ് ഉടമയുമായ പെര്‍വാഡ് മാളിങ്കരയിലെ അബ്ദുല്‍ അസീസ് പോലീസിൽ പരാതി നൽകുകയായിരുന്നു. 

17ന് രാത്രി 8 മണിയോടെ അബ്ദുല്‍ അസീസിന്റെ പെര്‍വാഡിലെ വീടിന് സമീപത്തെ റോഡില്‍ കാറിലെത്തിയ രണ്ട് പേര്‍ ഏറെനേരം ചുറ്റി തിരിഞ്ഞു. അസീസ് വീട്ടില്‍ നിന്നിറിങ്ങി പെര്‍വാഡിലേക്ക് പോകുമ്പോള്‍ കാര്‍ പിന്തുടര്‍ന്നതായി പറയുന്നു.

 ശനിയാഴ്ച്ച ഉച്ചക്ക് അസീസ് വീട്ടിലില്ലാത്ത സമയത്ത് കാറില്‍ വന്ന രണ്ട് പേര്‍ അന്വേഷിച്ചു മടങ്ങിയിരുന്നു. വീട്ടിലെത്തിയ കാറിന്റെ നമ്പര്‍ കുമ്പള പൊലീസിന് നല്‍കുകയും പൊലീസ് നമ്പര്‍ പരിശോധിച്ചപ്പോള്‍ വയനാട്ടിലെ ഒരു ബൈക്കിന്റെ നമ്പറാണെന്ന് വ്യക്തമാകുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രമോദ് ചോദ്യം ചെയ്തു. 17ന് അസീസിന്റെ വീടിന് സമീപത്ത് പോയതായി കസ്റ്റഡിയിലായവര്‍ സമ്മതിച്ചു. വ്യാജ നമ്പര്‍ ഘടിപ്പിച്ച കാര്‍ കണ്ടത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.





No comments