JHL

JHL

മദ്ദഡുക്ക കിന്നിഗോളി ദേശീയ പാതയില്‍ മോട്ടോര്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം.

മംഗളൂരു(www.truenewsmalayalam.com) : മദ്ദഡുക്ക കിന്നിഗോളി ദേശീയ പാതയില്‍ മോട്ടോര്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ടു പേർക്ക് ദാരുണാന്ത്യം.

നവൂര്‍ സ്വദേശി നിഷ്ബഹ് (19), ഗുരുവായനകരെ കൂവെട്ട് സ്വദേശി അഷ്ഫാന്‍ (19) എന്നിവരാണ് തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.

മദ്ദഡുക്ക പള്ളിക്ക് എതിര്‍വശത്തുള്ള മട്ടണ്‍ സ്റ്റാളില്‍ ജോലി ചെയ്യുന്ന ഇരുവരും ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഗുരുവായനകെരെയിൽ നിന്നും വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്.




No comments