JHL

JHL

പ്രാദേശിക സർക്കാറുകൾക്ക് തടസ്സമാകുന്ന നിയന്ത്രണങ്ങൾ മാറ്റണം; രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

കാസർകോട്(www.truenewsmalayalam.com) : പ്രാദേശിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ജനകീയ പദ്ധതികൾക്ക് രൂപംനൽകുന്നതിന് പ്രാദേശിക സർക്കാറുകൾക്ക് തടസ്സമാകുന്ന നിയന്ത്രണങ്ങൾ മാറ്റണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ്‌ പദ്ധതികൾക്ക് രൂപംനൽകുന്നതിന് ചേർന്ന പ്രത്യേക വികസന സെമിനാർ ഗ്രാമസഭ ഉദ്ഘാടനംചെയ്യുകയായിരുന്നു എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി.

ശുചിത്വം കുടിവെള്ളം സുസ്ഥിരവികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതി നിർദേശങ്ങളാണ് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും ഗ്രാമസഭയിൽ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ ശുദ്ധജലം ഉറപ്പുവരുത്തുന്നതിനും മാലിന്യ സംസ്കരണത്തിനും പദ്ധതികൾ അവതരിപ്പിച്ചു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിയിൽ സി.എഫ്.എൽ.ടി.സി.കളുടെയും ഡി.സി.സി.കളുടെയും നടത്തിപ്പിന് തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു. പുല്ലൂരിലും കുമ്പളയിലും ആരംഭിച്ച ദുരിതാശ്വാസ അഭയകേന്ദ്രങ്ങൾ സി.എഫ്.എൽ.ടി.സി.കളായി മാറ്റണമെന്നും നിർദേശിച്ചു. കെ.മണികണ്ഠൻ, ഷാനവാസ് പാദൂർ, ഗീതാകൃഷ്ണൻ, കെ.ശകുന്തള, ഷിനോജ് ചാക്കോ, കെ.പ്രദീപൻ എന്നിവർ സംസാരിച്ചു.





No comments