റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ മേഖല എം.എസ്.എഫ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
മൊഗ്രാൽ(www.truenewsmalayalam.com) : റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ മേഖല എം. എസ്. എഫ് ജനറൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
മൊഗ്രാൽ വി. പി കോംപ്ലക്സിൽ നടന്ന പരിപാടി മുസ്ലിംലീഗ് മൊഗ്രാൽ വാർഡ് ജന. സെക്രട്ടറി ടി. കെ ജാഫർ ഉദ്ഘാടനം ചെയ്തു. എം. എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യാ ചരിത്രത്തിന്റെ വിവിധ തലങ്ങൾ സ്പർശിച്ച് ഏറെ വിജ്ഞാനപ്രദമായ ചോദ്യങ്ങൾ ഉൾകൊള്ളിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ അദ്നാൻ മൈമൂൻ നഗർ, ഫക്രുദ്ദീൻ റാസി, ഇൻതിഷാം നാങ്കി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അൻവർ മാസ്റ്റർ, നസ്റുദ്ദീൻ എ.കെ, ശുഹൈദ് ചളിയങ്കോട്, അഫ്രാസ് നാങ്കി എന്നിവർ സംസാരിച്ചു.
എം.എസ്.എഫ് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുർഷിദ് മൊഗ്രാൽ സ്വാഗതവും മൊഗ്രാൽ മേഖലാ ട്രഷറർ റാസിഖ് മൈമൂൻനഗർ നന്ദിയും പറഞ്ഞു.
Post a Comment