JHL

JHL

കാസർകോട്ട് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി തുടർന്ന് പിൻവലിച്ച നടപടിക്ക് പിന്നിൽ സി.പി.എം സമ്മേളനമെന്ന് വിമർശനം.

കാ​സ​ർ​കോ​ട്(www.truenewsmalayalam.com) : ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ വി​ല​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ ക​ല​ക്​​ട​ർ ര​ണ്ടു മ​ണി​ക്കൂ​റി​ന​കം പി​ൻ​വ​ലി​ച്ചു. വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങു​ന്ന സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പി​ന്മാ​റ്റ​മെ​ന്നാ​ണ്​ വി​മ​ർ​ശ​നം.

ജി​ല്ല​യി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​ര​ണ നി​ര​ക്ക്​ 36.6 ശ​ത​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​തു​പ​രി​പാ​ടി​ക​ൾ വി​ല​ക്കി ക​ല​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. ജി​ല്ല​യി​ലെ മൂ​ന്നു​ദി​വ​സ​ത്തെ ടി.​പി.​ആ​ർ ശ​രാ​ശ​രി 30 ക​ട​ന്ന​ത്​ ക​ണ​ക്കാ​ക്കി​യാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.





No comments