JHL

JHL

ഒളിമ്പിക് ഫുട്ബോൾ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് മൊഗ്രാൽ ദേശീയ വേദിയുടെ സ്വീകരണം


മൊഗ്രാൽ(www.truenewsmalayalam.com) : ഒളിമ്പിക് ഫുട്ബോൾ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്  മൊഗ്രാൽ ദേശീയ വേദി സ്വീകരണം നൽകി.

 ഒളിമ്പിക് അസോസിയേഷന്റെ  സഹകരണത്തോടെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ (DFA) നേതൃത്വത്തിൽ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ ഈ മാസം രണ്ടാം വാരത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് മൊഗ്രാൽ  സ്പോർട്സ് ക്ലബ് ജേതാക്കളായത്. ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾകീപ്പറായി മൊഗ്രാലിലെ ഷിജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 ഓഫീസിൽ വച്ച് നടന്ന സ്വീകരണ ചടങ്ങ് വ്യവസായപ്രമുഖനും മുൻ എം എസ് സി പ്രസിഡണ്ടുമായ എം എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഗോപാലകൃഷ്ണ ഭട്ട്, ടിഎ ഇബ്രാഹിം മീലാദ് നഗർ  എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ദേശീയ വേദി പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ സെഡ് എ മൊഗ്രാൽ, എം.എം റഹ്മാൻ, മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹ്മദ് എസ്, സെക്രട്ടറി ആസിഫ് ഇക്ബാൽ, റിയാസ് കരീം, എച് എ ഖാലിദ്, മുഹമ്മദ് സ്മാർട്ട്, വിജയകുമാർ, എം എ മൂസ, മുഹമ്മദ് അബ്‌കോ,മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഖാദർ മൊഗ്രാൽ, അഷ്‌റഫ്‌ പെർവാഡ്,  ദേശീയവേദി  ഗൾഫ് പ്രതിനിധികളായ എം ജി എ റഹ്മാൻ, പി വി അൻവർ, എം എച് അബ്ദുൽ ഖാദർ, എം എ ഇക്ബാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ടീം അംഗങ്ങൾക്കുള്ള ഉപഹാരം എം എ ഹമീദ് സ്പിക്, സെഡ് എ മൊഗ്രാൽ, എം ജി എ റഹ്മാൻ, പി വി അൻവർ, സിദ്ദീഖ് റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് സ്മാർട്ട്‌ എന്നിവർ വിതരണം ചെയ്തു. എം എസ് സി  ക്യാപ്റ്റൻ റിഫാഈ  സ്വീകരണത്തിന് നന്ദി പറഞ്ഞു. 





No comments