JHL

JHL

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം.....

മംഗൽപാടി ജനകീയ വേദി രാജ്യത്തിന്റെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു 

ഉപ്പള(www.truenewsmalayalam.com) :  മംഗൽപാടി ജനകിയ വേദി ഓഫീസ് പരിസരത്തു വെച്ചു സാമൂഹ്യ പ്രവർത്തകൻ ഷെരീഫ് അബ്ദുള്ള ബേജങ്കള ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ

രാജ്യത്തിന്റെ അഭിവൃദ്ധിക്കും,നാടിന്റെ

ഐക്യത്തിനും വേണ്ടി ശബ്‌ദിക്കുന്ന ദിശബോധമുള്ളൊരു തലമുറയെ സൃഷ്ടിക്കാൻ നാം കൈകോർക്കണം എന്ന് മംഗൽപാടി ജനകീയ വേദിയുടെ റിപബ്ലിക് ദിന സന്ദേശം നൽകി, ചടങ്ങിൽ സിദ്ധീക് കൈകമ്പ ആദ്യക്ഷത വഹിച്ചു,

മുഖ്യാഥിതി ഷെരീഫ് അബ്ദുള്ള ബെജങ്കള, യൂസുഫ് പച്ചിലംപാറ, അബു തമാം, മഹമൂദ് കൈകംബ, റൈഷാദ് ഉപ്പള, ആശാഫ് മൂസ ക്കുഞ്ഞി, മൊഹിനു പൂനാ ,ഷാനവാസ് ബഹ്‌റൈൻ  , യു എം ഹമീദ് പൂന തുടങ്ങിയവർ സ്ബന്ധിച്ചു, അംന ഖാലിദ് ബമ്പ്രാണ,.സുബിയ, മൻഹ,ഹൈനാ ഫാത്തിമ, , നസ്‌ലി,ഐമൻ, ഹയാസ് ഷാനവാസ്‌,...... തുടങ്ങിയ വിദ്യാർത്ഥികൾ ദേശീയ ഗാനം ആലപിച്ചു.

*******

മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ റിപബ്ലിക് ദിനം ആഘോഷിച്ചു

മൊഗ്രാൽ(www.truenewsmalayalam.com) : റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ വെൽഫെയർ കമ്മിറ്റി കൺവീനർ ടി.കെ അൻവർ പതാക ഉയർത്തി. അംഗനവാടി ടീച്ചർ താര, അബ്ദുള്ള. കെ.ടി, കെ.എം അലി, ഗീത, ഫക്രുദ്ദീൻ റാസി സംബന്ധിച്ചു.

*******

ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനം മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനം മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു.

 രാവിലെ അംഗൻവാടി പരിസരത്ത് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പതാക ഉയർത്തി. തുടർന്ന്" രാജ്യം നേരിടുന്ന ജനാധിപത്യ-മതേതര ഭീഷണി ''എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചടങ്ങിൽ ഹമീദ് പെർവാഡ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് അബ്‌കോ, എം എ മൂസ, മഷൂദ് മൊഗ്രാൽ, സഫിയ, നഫീസ എന്നിവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ യശോദ സ്വാഗതം പറഞ്ഞു.


No comments