JHL

JHL

പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ കുമ്പള സ്വദേശിക്ക് ജീവപര്യന്തം കഠിന തടവും പിഴയും.

കാസര്‍കോട്(www.truenewsmalayalam.com) : പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ കുമ്പള സ്വദേശിക്ക് ജീവപര്യന്തം കഠിന തടവും പിഴയും.

കുമ്പള സ്വദേശിയായ ഗംഗാധര എന്ന അശോകയെ(50)യാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവും വിധിച്ചു.

2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം, വൈകുന്നേരം നാല് മണിക്ക് പ്രതിയുടെ താമസസ്ഥലത്ത് കുട്ടിയെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദനാണ്  അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.





No comments