JHL

JHL

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി അംഗീകരിക്കാനാകില്ല: കെ.ജെ.യു

കൊച്ചി: മതിയായ കാരണം വ്യക്തമാക്കാതെ മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി അംഗീകരിക്കാനാവുന്നതല്ലെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി ചൂണ്ടികാട്ടി.

സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണിത്. സംപ്രേക്ഷണം തടയാനുള്ള കാരണം വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്. മീഡിയവൺ ചാനൽ രാജ്യ സുരക്ഷക്ക് ഏത് നിലയിലാണ് ഭീഷണി ഉയർത്തുന്നതെന്ന് സർക്കാർ വിശദീകരിക്കണം. കാരണം വ്യക്തമാക്കാതെ ഒരു മാദ്ധ്യമ സ്ഥാപനത്തെ അടച്ചുപൂട്ടിക്കുന്ന നടപടിയെ ശക്തമായി എതിർക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ പറഞ്ഞു.

യാതൊരു അടിസ്ഥാനവുമില്ലാതെ മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരെയുള്ള കൈകടത്താണെന്നും നടപടി അപലപനീയമാണെന്നും കെ ജെ യു കാസറഗോഡ് ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ അഭിപ്രായപ്പെട്ടു.


No comments