JHL

JHL

വിധവകൾക്കുള്ള കട്ടിലുകൾ വീടുകളിലെത്തിച്ച് നൗഫൽ പുത്തൂർ.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : വിധവകൾക്കുള്ള കട്ടിലുകൾ വീടുകളിലെത്തിച്ച് നൗഫൽ പുത്തൂർ.

വാർഡിലെ വികസന പ്രവർത്തനങ്ങളോടൊപ്പം  ക്ഷേമ പദ്ധതികളും ജനങ്ങളിലെത്തിച്ച് മാതൃകയായിരിക്കുകയാണ് 15-ാം വാർഡ് മെമ്പർ നൗഫൽ പുത്തൂർ.

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് കാസർകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ബി പി എൽ വിഭാഗത്തിലെ വിധവകൾക്കുള്ള കട്ടിലുകളാണ് മെമ്പർ നൗഫൽ സ്വന്തമായി വണ്ടി ഏർപ്പാടാക്കി ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് മാതൃക കാണിച്ചത്,

നൗഫലിനോടൊപ്പം മാഹിൻ കുന്നിൽ, ഷാഫി കച്ചായി, അഫ്റാസ് കുന്നിൽ, മഷൂദ് ,ജിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.





No comments