വാർത്ത അടിസ്ഥാന രഹിതം, രാഷ്ട്രീയപ്രേരിതം; പഞ്ചായത്ത് അംഗം സബൂറ.
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡ് കോയിപ്പാടിയിൽ സ്ട്രീറ്റ് ലൈറ്റ് വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിലർ നടത്തുന്ന പത്രപ്രസ്താവന അടിസ്ഥാനരഹിതവും, രാഷ്ട്രീയപ്രേരിതവു മാണെന്ന് പഞ്ചായത്ത് അംഗം സബൂറ പ്രസ്താവനയിൽ അറിയിച്ചു.
സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാൻ കമ്പനി അധികൃതരെ സമീപിച്ചിട്ടുണ്ട്. കുമ്പള ഗ്രാമ പഞ്ചായത്തിലെ മൊത്തം സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാൻ ഭരണസമിതി നടപടി സ്വീകരിച്ചു വരുന്നുണ്ട്. അതിനിടെ സ്ട്രീറ്റ് ലൈറ്റുകൾ രാത്രിയുടെ മറവിൽ തീരദേശ മേഖലയിൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്. ഇതിൻറെ സത്യാവസ്ഥ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്തംഗം സബൂറ അറിയിച്ചു.
Post a Comment