JHL

JHL

ഓപ്പൺ ജിമ്മിന് തറക്കല്ലിട്ടു.

കാസർകോട്(www.truenewsmalayalam.com) : ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമ്മിന്റെ സ്മരണാർഥം കാസർകോട് നഗരസഭ പുലിക്കുന്നിൽ നിർമിക്കുന്ന ഓപ്പൺ ജിമ്മിന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. തറക്കല്ലിട്ടു. 2021-2022 പദ്ധതി വർഷത്തിൽ ഫണ്ട് വകയിരുത്തി രണ്ട് ഘട്ടങ്ങളിലായാണ് നിർമിക്കുന്നത്.
1965-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ ധീര രക്ത സാക്ഷിത്വം വരിച്ച സൈനികനാണ് കാസർകോട് സ്വദേശിയായ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിം. നഗരസഭാചെയർമാൻ വി.എം.മുനീർ അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ്,സ്ഥിരം സമിതി ചെയർമാൻമാരായ അബ്ബാസ് ബീഗം,ആർ.റീത്ത,ഖാലിദ് പച്ചക്കാട്,ആർ.രജനി, കൗൺസിലർമാരായ പി.രമേശ്,രജ്ഞിത,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്,സി.എൽ.ഹമീദ്,റവന്യൂ ഓഫീസർ റഷീദ് എന്നിവർ സംസാരിച്ചു.





No comments