JHL

JHL

കുമ്പള കളത്തൂരിൽ നിന്നും നാലുദിവസം മുമ്പ് കാണാതായ രേഖ ഡിസൂസയുടെ വീട് എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു

കുമ്പള(www.truenewsmalayalam.com) : നാലു ദിവസം മുമ്പ് കുമ്പള കളത്തൂരിൽ നിന്നും കാണാതായ രേഖ ഡിസൂസയുടെ  വീട് എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു.

 പെൺകുട്ടിയെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് വീട് സന്ദർശിച്ച എസ്‌ഡിപിഐ നേതാക്കൾ പറഞ്ഞു.

കുമ്പള പോലീസ് സ്റ്റേഷനിൽ ചെന്നു ബന്ധപ്പെട്ട അധികാരികളെ കാണുകയും ചെയ്തു.മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അലി ഷഹാമ , മഞ്ചേശ്വരം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി,മംഗലാപുരം മണ്ഡലം വൈസ് പ്രസിഡന്റ് രവി , മംഗലാപുരം ഫജീർ പഞ്ചായത്ത് മെമ്പർ സ്റ്റീവൻ, കുമ്പള പഞ്ചായത്ത് വാർഡ് മെമ്പർ അൻവർ, ഷഫീക്, ബാവ, ഹകീം കുമ്പള എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.





No comments