JHL

JHL

എയിംസ് സമരത്തിൽ നിരാഹാരം അനുഷ്ഠിക്കും; പിഡിപി.

കാസറഗോഡ്(www.truenewsmalayalam.com) : എയിംസ് പൊപ്രോസിൽ കാസറഗോഡ് ജില്ലയെ ഉൾപെടുത്തുക, എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘാടക സമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന നിരാഹാരം അനുഷ്ഠിക്കുമെന്ന് പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു.
200 ഏക്കറിൽ പരന്നു കിടക്കുന്നതും അന്താരാഷ്ട്ര നിലവാരമുള്ളതും എല്ലാ രോഗങ്ങൾക്കും ഒരു കുടക്കീഴിൽ ചികിത്സ ലഭിക്കുന്നതുമായ ലോകോത്തര ആരോഗ്യ പദ്ധതിയായ എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന പ്രക്ഷോഭം പൊതുജനങ്ങളിലേക്ക് എത്തിച്ച് കൂടുതൽ ശക്തമാക്കുമെന്ന് പിഡിപി നേതാക്കൾ പറഞ്ഞു.

 എല്ലാ രാഷ്ട്രീയ പാർട്ടികളും മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സംഘടനകളും സംയുക്തമായി നടത്തുന്ന ജനകീയ എയിംസ് സമരത്തെ  കണ്ടില്ലെന്ന് നടിക്കരുത് എന്ന് പിഡിപി നേതാക്കൾ കൂട്ടിച്ചേർത്തു.

 പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനത്തോട് കൂടി നിരാഹാര പന്തലിൽ എത്തി പിഡിപി ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ഏകദിന നിരാഹാരം ആരംഭിക്കും

 പിഡിപി സംസ്ഥാന ജില്ലാ നേതാക്കൾ സമര പരിപാടിയിൽ അഭിവാദ്യ പ്രഭാഷണം നടത്തും.

പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ  ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു

 സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ കുഞ്ചത്തൂർ ഉദ്ഘാടനം ചെയ്തു

 മൊയ്തു ബേക്കൽ,കെ പി മുഹമ്മദ് ഉപ്പള, ശാഫി കളനാട്, ജാസി പൊസോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

 കാസർകോട് ജില്ലാ സ് ജനറൽ സെക്രട്ടറി ശാഫി ഹാജി അടൂർ സ്വാഗതവും ജോയിൻ സെക്രട്ടറി ഷാഫി സുഹ്രി നന്ദിയും പറഞ്ഞു.





No comments