JHL

JHL

ഉഡുപ്പി യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് കുത്തേറ്റു; യുവാവ് അറസ്റ്റിൽ

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പി യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് കുത്തേറ്റു; യുവാവ് അറസ്റ്റിൽ.

ഉഡുപ്പി കാപ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ റീന ഡിസൂസ (35)ക്കാണ് ഹെജമാടിയിലെ തന്റെ വീടിന് സമീപം ഒരാളുമായി സംസാരിക്കുന്നതിനിടെ അയൽവാസിയായ യുവാവിൽ നിന്നും കുത്തേറ്റത്.

സംഭവത്തിൽ വിനയ്(36) എന്നയാളെ പടുബിദ്രി പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മദ്യത്തിന് അടിമയാണ് വിനയെന്ന് പൊലീസ് പറഞ്ഞു.

വയറ്റിൽ ആയത്തിൽ കുത്തേറ്റ റീനയെ മംഗളൂരുവിലെ ഫാ.മുല്ലർ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 




No comments