JHL

JHL

എം.എസ്.സി വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.

ഉപ്പള(www.truenewsmalayalam.com) : എം.എസ്.സി വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.

ബെല്‍ത്തങ്ങാടി ഉജിറ കോളേജിലെ എം.എസ്.സി വിദ്യാർത്ഥിയും മിയാപ്പദവ് സന്തടക്ക  സ്വദേശിയുമായ പ്രണവ് ബണ്ഡാരിയെ (22) യാണ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജയറാം ബണ്ഡാരി-ശാലിനി ദമ്പതികളുടെ മകനാണ്.

സഹോദരിമാര്‍ ബന്ധുവിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് പോയിരുന്നു. അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ അമ്മ പ്രണവിനെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.





No comments