JHL

JHL

ഉപേക്ഷിച്ച സ്കൂട്ടറിൽ നിന്ന് മദ്യം പിടികൂടി.

കുമ്പള(www.truenewsmalayalam.com) : ഉപേക്ഷിച്ച സ്കൂട്ടറിൽ നിന്ന് മദ്യം പിടികൂടി. കുമ്പള കോയിപ്പാടിയിലാണ് ഫിഷറീസ് കോളനിയിലേക്കുള്ള റോഡരികിൽ ഉപേക്ഷിച്ചു പോയ സ്കൂളിൽ നിന്ന് എക്സൈസ് സംഘം 5.175 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടിയത്. 
       സംഭവവുമായി ബന്ധപ്പെട്ട് ഇട്ടു എന്ന കെ.എൻ. വിജേഷിനെതിരെ കേസെടുത്തു. പ്രതി വാഹനത്തിൽ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇൻസ്പെക്ടർ അനിൽ എ യുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം.രാജീവൻ, സി ഇ ഒ മാരായ പ്രജിത് കുമാർ, സുധീഷ് പി, നസീറുദ്ദീൻ, അമിത് കെ, വിമൻ സിഇഒ ശുഭ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്




No comments