JHL

JHL

വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാ രേഖകളും പിടികൂടി; കീഴൂര്‍ സ്വദേശിക്കെതിരെ കേസ്.

കാസര്‍കോട്(www.truenewsmalayalam.com) : വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാ രേഖകളും പിടികൂടി; കീഴൂര്‍ സ്വദേശിക്കെതിരെ കേസ്.

കളനാട് കിഴൂർ  സ്വദേശിയായ അബ്ദുല്‍ ഖാദർ എന്നയാൾക്കെതിരെയാണ് മേൽപറമ്പ് പോലീസ് കേസെടുത്തത്.

ഇയാളുടെ വീട്ടിൽ ഇന്നലെ സി.ഐ ടി. ഉത്തംദാസിന്റെ  പരിശോധനയിലാണ്  ബദിയടുക്ക ചേടിക്കല്‍ ഹസന്‍ കുട്ടി എന്നയാളുടെ വിലാസത്തിലുള്ള 3 പാസ്പോര്‍ട്ടുകളും വിമാന ടിക്കറ്റടക്കമുള്ള യാത്രാ രേഖകളും കണ്ടെടുത്തത്.

വേറൊരു വിലാസത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതല്‍ വിവരത്തിന് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അടിസ്ഥാന വിവരങ്ങള്‍ മറച്ചു വെച്ച് തെറ്റായ വിലാസം നല്‍കി പാസ്പോര്‍ട്ട് സംഘടിപ്പിച്ചതിന് അബ്ദുല്‍ ഖാദറിന്റെ പേരില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമ പ്രകാരം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഹൊസ്ദുര്‍ഗ് കോടതിയുടെ സര്‍ച്ച് വാറണ്ട് പ്രകാരം നടത്തിയ റെയ്ഡില്‍ മേല്‍പ്പറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശശിധരന്‍ പിള്ള, പൊലീസുകാരായ ഷീബ, രജീഷ് എന്നിവര്‍ പങ്കെടുത്തു.





No comments