JHL

JHL

ടി.എച്ച്. ആൻഡ് ബി.എസ്. ലിങ്ക് റോഡ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എ. ബദറുൽ മുനീർ ഉദ്ഘാടനം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : ടി.എച്ച്. അബ്ദുള്ളയുടെയും ബി.എസ്. അബ്ദുള്ളയുടെയും ഓർമ നിലനിർത്താൻ ചെമ്മനാട് ഒന്നാം വാർഡിലെ കൊവ്വൽ നിവാസികൾ സ്വന്തം ചെലവിൽ ടി.എച്ച്. ആൻഡ് ബി.എസ്. ലിങ്ക് റോഡ് നിർമിച്ചു.
റോഡും ഓവുചാലും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എ. ബദറുൽ മുനീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അമീർ പാലോത്ത് അധ്യക്ഷനായി. ചെമ്മനാട് ജുമാമസ്ജിദ് ഖത്തീബും മതാധ്യക്ഷനുമായ അബ്ദുറഷീദ് നജ്മി വിശിഷ്ടാതിഥിയായി. മുസ്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് സി.എം. മുസ്തഫ,ഇസ്മത്ത് സമീർ, എ.ബി. മുനീർ, കെ.എ. സാദിഖ്, പ്രൊഫ. കെ. മുഹമ്മദ് കുഞ്ഞി, സി.എച്ച്. റഫീഖ് എന്നിവർ സംസാരിച്ചു.





No comments