മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ കാരുണ്യ പദ്ധതി മാതൃകാപരം : എ കെ ആരിഫ്
ഹ്രസ്വസന്ദർശനാർത്വം അബു ദാബിയിലെത്തിയ എ കെ ആരിഫ് , സയ്യദ് ഹാദി തങ്ങൾ എന്നിവർക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും പടർന്ന് പന്തലിച്ചു നിൽക്കുന്ന കെ എം സി സി യുടെ ജീവ കാരുണ്യ പ്രവർത്തനം മികവുത്തതാണെന്നും ഭൂമിലുള്ളവർക്ക് കരുണ കാണിക്കാൻ മുന്നിട്ടിറങ്ങുന്ന പ്രവർത്തകർക്ക് അല്ലാഹുവിന്റെ കരുണയുണ്ടാകുമെന്ന് കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സയ്യദ് ഹാദി തങ്ങൾ പറഞ്ഞു
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ സയ്യദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി
മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് ഉമ്പു ഹാജി പെർള അധ്യക്ഷത വഹിച്ചു , ജില്ലാ ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു.
കെ എം സി സി സംസഥാന പ്രവത്തക സമിതി അംഗം മുജീബ് മൊഗ്രാൽ മുഖ്യ പ്രഭാഷണം നടത്തി , ദുബായ് മഞ്ചേശ്വരം കെ എം സി സി വൈസ് പ്രസിഡന്റ് അഷ്‌റഫ് ബായാർ, മണ്ഡലം നേതാക്കളായ അസീസ് കന്തൽ , അബ്ദുൽ റഹിമാൻ കമ്പള ബായാർ തുടങ്ങിയവർ പ്രസംഗിച്ചു .
മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ ഉപഹാരം ജില്ലാ ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെയിൽ നിന്നും സയ്യദ് ഹാദി തങ്ങൾ സ്വീകരിച്ചു ,എ കെ ആരിഫിനുള്ള ഉപഹാരം പ്രസിഡന്റ് ഉമ്പു ഹാജിയും മുജീബ് മൊഗ്രാലും ചേർന്ന് നൽകി.
ശരീഫ് ഉറുമി ,കലന്തർ ഷാ ബന്തിയോട് , അഷ്‌റഫ് ബസറ ,ഹമീദ് മാസിമ്മർ, ഇബ്രാഹിം ജാറ, അബ്ദുൽ ലത്തീഫ് ഈറോഡി , ഫാറൂഖ് സീതാംഗോളി ,ഇബ്രാഹിം ഖലീൽ ഉദ്യാവർ ,ലത്തീഫ് അക്കര ,ഇബ്രാഹിം മമ്മു ആരിക്കാടി ,അൻസാരി ആരിക്കാടി , ആസിഫ് ബന്തിയോട് , നൗഫൽ പാത്തൂർ , സിദ്ദിഖ് ഡി എം ,യൂസഫ് തട്ടാരവളപ്പ് ,തുടങ്ങിയവർ സംബന്ധിച്ചു , ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.
Post a Comment