JHL

JHL

വ്യാപാരി വ്യവസായി സീതാംഗോളി യൂണിറ്റ് സായ് റാം ബട്ട് അനുസ്മരണം നടത്തി.

പുത്തിഗ(www.truenewsmalayalam.com) : ജീവ കാരുണ്യ പ്രവർത്തകനും പാവങ്ങളുടെ അത്താണിയും ധാന ശീലനുമായ സായി റാം ഭട്ട് കഴിഞ്ഞ 22ആം തിയതി മരണത്തിനു കീഴടങ്ങിയിരുന്നു, അദ്ദേഹത്തിന്റെ പാവന സ്മരണ പുതുക്കി സീതാംഗോളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അനുസോചന യോഗം നടത്തി.

 യോഗത്തിൽ പുത്തിഗ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുബ്ബന്ന ആൽവാ ഉത്ഘാടനം ചെയ്തു, തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിഥീകരിച്ചു കൊണ്ട് ബി ജെ പി ജയന്ത പാട്ടാളി, അബ്‌ദുല്ല മുഗു മുസ്ലിം ലീഗ്, സന്തോഷ്‌ കുമാർ സി പി ഐ എം, സുലൈമാൻ ഊജംപദവ് കോൺഗ്രസ്‌, കൃഷ്ണ ആൽവ സി പി ഐ, പ്രമുഖ എഞ്ചിനീയർ മോഹനൻ അനാമിക, സ്വാഗത തുടങ്ങിയവർ അനുസ്മരിച്ചു പ്രഭാഷണം നടത്തി.

 എല്ലാവരും ഏക സ്വരത്തിൽ സായി റാം ഭട്ടിനെ ഭാവി തലമുറയ്ക്ക് എന്നും ഓർമ്മിക്കുന്ന പൊതു സ്ഥാപനം ഉണ്ടാകണമെന്നും ആവസപ്പെട്ടു കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സുകുമാരൻ കൂതിരിപാടി സ്വാഗതം പറഞ്ഞു, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ മുസ്തഫ ആദ്യക്ഷത വഹിച്ചു.





No comments