JHL

JHL

കാസർകോട് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണം; ലോക് താന്ത്രിക് ജനതാദൾ.

കാസർകോട്(www.truenewsmalayalam.com) : കാസർകോട് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടുത്ത അധ്യയന വർഷം തന്നെ കോഴ്‌സുകൾ ആരംഭിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

2012ല്‍ ബദിയടുക്ക വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റുകാര്യങ്ങളും ഇഴഞ്ഞു നീങ്ങുകയായിരുന്നു. അടുത്തിടെ ഒപി പ്രവർത്തനം ആരംഭിച്ചത് വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. വിദഗ്ധ ചികിത്സാ രംഗത്ത് ഏറെ പരിമിതിയുള്ള കാസർകോടിന്റെ അവസ്ഥയ്ക്ക് പരിഹാരമാകുന്നതിന് കാസർകോട് മെഡിക്കൽ കോളേജിലെ വികസനത്തിന് സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും എൽജെഡി ആവശ്യപ്പെട്ടു.

സംസ്ഥാന എക്സിക്യൂടീവ്‌ കമ്മിറ്റി അംഗം എം കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അലി മൊഗ്രാൽ, വി വി കൃഷ്ണൻ, സിദ്ദീഖ് റഹ്മാൻ, ഇ വി ഗണേശൻ, പി സി ഗോപാലകൃഷ്ണൻ, പി വി കുഞ്ഞിരാമൻ, മുഹമ്മദ് സാലി, അഡ്വ. ഹസൈനാർ പ്രസംഗിച്ചു.  

അഹമ്മദ് അലി കുമ്പള സ്വാഗതവു, ബാബു അണങ്കൂർ നന്ദിയും പറഞ്ഞു.





No comments