കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; വനിത ലീഗ്
കാസർകോട്(www.truenewsmalayalam.com) : ഭീഷണിപ്പെടുത്തിയും അട്ടിമറിച്ചും കുടുംബശ്രീയെ വരുതിയിലാക്കാൻ സി.പി.എം. ശ്രമിക്കുകയാണെന്ന് വനിതാലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. പാർട്ടിഏജന്റുമാരായ റിട്ടേണിങ് ഓഫീസർമാർ ഇതിന് കൂട്ടുനിൽക്കുന്നതായും അവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പുനൽകി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറി എ.അബ്ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
വനിതാലീഗ് ജില്ലാപ്രസിഡന്റ് പി.പി.നസീമ അധ്യക്ഷയായി. ജനറൽസെക്രട്ടറി മുംതാസ് സമീറ, മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ, ജില്ലാ ട്രഷറർ ബീഫാത്തിമ ഇബ്രാഹീം, ശാഹീന സലീം, സി.എം.ശാസീയ, എ.എ.ആയിഷ, ഷക്കീല മജീദ്, ആയിഷ സഹദുള്ള എന്നിവർ സംസാരിച്ചു. ഒഴിവുവന്ന ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.കെ.സുമയ്യയെ തിരഞ്ഞെടുത്തു.
Post a Comment