JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി.

കുമ്പള(www.truenewsmalayalam.com) : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് 2022- 23 വാർഷിക പദ്ധതി രൂപീകരണമായുള്ള വികസന സെമിനാർ ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്നു 

പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു.

 പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ പ്രേമലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

 യോഗത്തിൽ  ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പ്രേമവതി, ജില്ലാ പഞ്ചായത്ത് അംഗമായ ജമീല സിദ്ധി, പഞ്ചായത്ത് അംഗങ്ങളായ ബി എ റഹ്മാൻ, യൂസഫ് ഉളുവാർ, സിഎം മുഹമ്മദ്, സബൂറ എം, നസീമ ഖാലിദ് , റസിയ,കൗലത്ത് ബീവി,രവിരാജ്,അൻവർ ഹുസ്സൈൻ,റിയാസ്, വിദ്യാപൈ,മോഹനൻ,അജയ്, പുഷ്പ,പുഷ്പലത,വിവേകാനന്ദ ഷെട്ടി,താഹിറ ഷംസീർ,സുലോചന, ആസൂത്രണ സമിതി അംഗങ്ങൾ,നിർവഹണ ഉദ്യോഗസ്ഥർ, തുടങ്ങയവർ സംബന്ധിച്ചു.

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് തോമസ് മാത്യു സ്വാഗതം പറഞ്ഞു.





No comments