JHL

JHL

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു.

കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു.

ബൈക്ക് യാത്രികനായ അബ്ദുൽ മജീദ് (42) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മജീദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി കാസർകോട് പൊലീസ് അറിയിച്ചു.മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

പിതാവ്:- പരേതനായ നെക്കര അബ്ദുല്ല മാതാവ്:- നഫീസ.

ഭാര്യ: ഫാത്വിമ മുണ്ട്യത്തടുക്ക. മക്കൾ: മസ്ഊദ്, ഫാഹിം, അമീൻ, ആമിന.







No comments