JHL

JHL

കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു യുവതികളെ കാണാതായതായി പരാതി.

കുമ്പള(www.truenewsmalayalam.com) : കുമ്പള പോലീസ്  സ്റ്റേഷൻ പരിധിയിൽ വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു യുവതികളെ കാണാതായതായി പരാതി.

ഇച്ചിലംപാടി കാരിഞ്ച സ്വദേശി രേഖ ഡിസൂസ (18), കളത്തൂര്‍ പള്ള സ്വദേശി ദീപ്‌തി (19) എന്നിവരെയാണ്‌ കാണാതായത്‌.

രേഖ ഡിസൂസ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയാണ്‌, ഇന്നലെ രാവിലെ ക്ലാസിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ  ഡിസൂസയെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് പിതാവായ പയസ്‌ ഡിസൂസ പോലീസിൽ പരാതി നൽകുകയായിരുന്നു.

 ദീപ്‌തി കടയിലേയ്‌ക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ സഹോദരീ ഭര്‍ത്താവ്‌ ഗോപാല നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണമാരംഭിച്ചു.





No comments