കാരവൻ ടൂറിസം ബേക്കലിലും.
ബേക്കൽ ബീച്ച് പാർക്കിൻെറ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും. ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻെറ പ്രവർത്തനം അവലോകനം ചെയ്യാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അജാനൂർ പഞ്ചായത്തിലെ കൊളവയൽ റിസോർട്ട് സൈറ്റിൽ ഇക്കോ ടൂറിസത്തിൽ അധിഷ്ഠിതമായ പദ്ധതി നടപ്പിലാക്കാനും ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷന് സ്വന്തമായി ഓഫിസ് നിർമിക്കാനും തീരുമാനിച്ചു.കോട്ടപ്പുറത്ത് ഹൗസ്ബോട്ട് ഹബും ഫെസിലിറ്റി സെന്‍ററും സജ്ജമാക്കും. ഹെലി ടൂറിസം പദ്ധതിക്കാവശ്യമായ ഹെലിപോർട്ട് നിർമിക്കും. തച്ചങ്ങാട് സാംസ്കാരിക കേന്ദ്രം പ്രവർത്തനക്ഷമമാക്കും.
വെഡിങ് ടൂറിസം, കരകൗശല വസ്തുക്കളുടെ വിപണന കേന്ദ്രം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും ഈ കേന്ദ്രം. ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ പ്രവർത്തനം കൂടുതൽ കാര്യക്ഷമതയോടെയും സമയബന്ധിതമായും തീർക്കാൻ മന്ത്രി നിർദേശിച്ചു.
മുടങ്ങിക്കിടക്കുന്ന റിസോർട്ടുകളുടെ നിർമാണം പുനരാരംഭിക്കുകയോ പുതിയ സംരംഭകരെ കണ്ടെത്തുകയോ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വിനോദസഞ്ചാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡയറക്ടർ കൃഷ്ണതേജ, ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ പി. ഷിജിൻ എന്നിവർ സംസാരിച്ചു.
Post a Comment