JHL

JHL

കുംബഡാജെ മുന്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ഗോപാല കൃഷ്‌ണ ഭട്ട്‌ കുഴഞ്ഞു വീണ്‌ മരിച്ചു.

കുംബഡാജെ(www.truenewsmalayalam.com) : കര്‍ഷകനും കുംബഡാജെ മുന്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായിരുന്ന ഗോപാല കൃഷ്‌ണ ഭട്ട്‌(70) കുഴഞ്ഞു വീണ്‌ മരിച്ചു.

 ഇന്നലെ നെഞ്ചുവേദനയെത്തുടര്‍ന്ന്‌ കുഴഞ്ഞ്‌ വീണ അദ്ദേഹത്തെ ഉടന്‍ തന്നെ കാസര്‍ കോട്‌ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

പ്രദേശത്തെ മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകനായിരുന്നു. ഭാര്യ: രാജേശ്വരി. മകന്‍: അവിനാശ്‌. മരുമകള്‍: സ്വാതി. സഹോദരരന്‍: ശങ്കര നാരായണ ഭട്ട്‌.





No comments