JHL

JHL

കുണ്ടങ്കരടുക്കയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

 

കുമ്പള(www.truenewsmalayalam.com) : കുണ്ടങ്കരടുക്കയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.08 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

കെ.പ്രഭാകര(50) എന്നയാളെയാണ് 180 മില്ലിയുടെ 6 കുപ്പി മദ്യവുമായി കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

പി.ഓ മാരായ എം.രാജീവൻ , എ.വി. രാജീവൻ , സിഇഒ മാരായ പി.കെ.ബാബുരാജൻ, കെ.വി.പ്രജിത്ത് കുമാർ, സുധീഷ് പി , കെ.ജിജിത്ത്കുമാർ, എ.കെ.നസിറുദീൻ, വിനോദ് K, എം.എം.അഖിലേഷ്, ഡബ്ള്യു സിഇഒ  ബിജില വി എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments