JHL

JHL

വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കരാർ ജീവനക്കാരന് ദാരുണാന്ത്യം.

കാസര്‍കോട്(www.truenewsmalayalam.com) : വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കരാർ ജീവനക്കാരന് ദാരുണാന്ത്യം.

തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം സ്വദേശി ഗണേശൻ(28) എന്നയാളാണ് മുളിയാർ ബേപ്പിൽ വൈദ്യുതി പോസ്റ്റിൽ നിന്നും വീണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം, പോസ്റ്റിൽ കയറിയയുടൻ ഗണേശൻ തെറിച്ചു വീഴുകയായിരുന്നു. ഷോക്കേറ്റതിനെ തുടര്‍ന്നാണ് ഗണേശന്‍ തെറിച്ചുവീണതെന്ന് സംശയിക്കുന്നു.

 ഇലക്ട്രിക് പോസ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്ന ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കോഴിക്കോട്ടെ കെല്‍കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഗണേശന്‍.

 മുളിയാര്‍ പഞ്ചായത്തിന് കീഴില്‍ പോസ്റ്റുകള്‍ നന്നാക്കുന്ന ജോലിയുടെ കരാര്‍ ഗണേശന്‍ ഏറ്റെടുത്തിരുന്നു.

 മൂന്നുവര്‍ഷം മുമ്പാണ് ഗണേശന്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരാഴ്ച മുമ്പാണ് മുളിയാറിലെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തമിഴ്നാട്ടിലെത്തിക്കും.





No comments