JHL

JHL

ഗോവയിലെ കാറപകടം; മരണം മൂന്നായി.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഗോവയിലെ കാറപകടം; മരണം മൂന്നായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം പാവൂർ സ്വദേശി മുഹമ്മദ് ഇസ്ഹാഖ് ഷാനു(25)വാണ് ഇന്നലെ രാവിലെ മരിച്ചത്.

ഉപ്പള അറബ്യന്‍ ഫാന്‍സി കടയുടമയാണ്. മംഗളൂരു യൂനിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പ് കാറില്‍ ഗോവയില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ അങ്കോള ദേശീയ പാതയില്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

 അപകടത്തില്‍ പാവൂരിലെ അന്‍സാര്‍ സംഭവസ്ഥലത്ത് വെച്ചും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഉപ്പള സോങ്കാളിലെ മുഹമ്മദ് ഷെരീഫ് ആശുപത്രിയിൽ വച്ചും മരണപ്പെട്ടിരുന്നു.





No comments