JHL

JHL

73ാം റിപ്പബ്ലിക്‌ ദിനം ദേളി ജാമിഅ സഅദിയ്യയില്‍ സമുചിതമായി ആഘോഷിച്ചു.


ദേളി(www.truenewsmalayalam.com) : 73ാം റിപ്പബ്ലിക്‌ ദിനം ദേളി ജാമിഅ സഅദിയ്യയില്‍ സമുചിതമായി ആഘോഷിച്ചു.

 സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്‌ ആഘോഷ പരിപാടിക്ക്‌ തുടക്കം കുറിച്ച്‌ ദേശീയ പതാക ഉയര്‍ത്തി.

 പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി ആധ്യക്ഷം വഹിച്ചു. ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതം പറഞ്ഞു.

 വിവിധ സ്ഥാപനങ്ങളില്‍ സന്ദേശ പ്രഭാഷണവും മധുരവിതരണവും നടത്തി. അസീസ്‌ ദേലംപാടി, ശിഹാബ്‌ ചിക്ക്‌മാംഗ്ലൂര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ ശരീഫ്‌ സഅദി മാവിലാടം, ശറഫുദ്ദീന്‍ സഅദി പുളിയന്‍പറമ്പ്‌, സലീം സഅദി തൂവ്വൂര്‍, അഹ്‌മദ്‌ സഅദി ചേരൂര്‍, ഫാസില്‍ സഅദി, ജാബിര്‍ സഖാഫി, സത്താര്‍ സഖാഫി, താജുദ്ദീന്‍ ഉദുമ,സുലൈമാന്‍ വയനാട്‌, ഖലീല്‍ മാക്കോട്‌, അബ്ദുല്ല മദനി സംബന്ധിച്ചു.





No comments