JHL

JHL

ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക്‌ ദിനാഘോഷം കര്‍ശന നിയന്ത്രണങ്ങളോടെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍.

കാസര്‍കോട്‌(www.truenewsmalayalam.com) : ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക്‌ ദിനാഘോഷം കര്‍ശന നിയന്ത്രണങ്ങളോടെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍.

രാവിലെ 9 ന്‌ ചടങ്ങുകള്‍ ആരംഭിക്കും. റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍ സല്യൂട്ട്‌ സ്വീകരിക്കും.

ഒരു മണിക്കൂര്‍ നീളുന്ന ആഘോഷത്തില്‍ പൊലീസിന്റെ മൂന്ന്‌ പ്ലാറ്റൂണും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണും പങ്കെടുക്കും.

 കോവിഡ്‌ വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌ത 10 വയസ്സിന് മുകളിലുള്ളവര്‍ക്ക്‌ മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക്‌ പ്രവേശനം. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ പൊലീസ്‌ പരിശോധനക്ക്‌ ഹാജരാക്കണം. 





No comments