JHL

JHL

ചിക്കമംഗളൂരുവിൽ കൗമാരക്കാരൻ കാമുകിയെ കൊലപ്പെടുത്തി.

ചിക്കമംഗളൂരു(www.truenewsmalayalam.com) : ചിക്കമംഗളൂരു ജഡഗനഹള്ളിയിൽ കൗമാരക്കാരൻ കാമുകിയെ കൊലപ്പെടുത്തി.

ജനുവരി 28 രാത്രിയോടെയാണ് സംഭവം, ആൺകുട്ടി ബന്ധുവീട്ടിലെ ഒരു പരിപാടിയിൽ  പങ്കെടുക്കാനാനെന്നും പറഞ്ഞ് പെൺകുട്ടിയെ വിജനമായ കാട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ശേഷം കാര്യം വീട്ടിൽ പറയുമെന്ന് പറഞ്ഞ പെൺകുട്ടിയെ പ്രതി മർദ്ദിക്കുകയായിരുന്നു.

പിന്നീട് എന്തു ചെയ്യണമെന്നറിയാതെ മൃതദേഹത്തിന് മുന്നിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടുകയായിരുന്നു.

ശനിയാഴ്ച കുട്ടിയെ കണ്ട വഴിയാത്രക്കാർക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

റൂറൽ പോലീസ് സ്റ്റേഷൻ ഓഫീസർ സ്വർണയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടിയെ ചോദ്യം ചെയ്തപ്പോൾ കുട്ടി കുറ്റം സമ്മതിച്ചു.


No comments