ഗാന്ധിയൻ ദർശനങ്ങളിൽ നിന്നുള്ള വ്യതിചലനം രാജ്യത്തെ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി; സ്കൂൾ ഓഫ് മാപ്പിള ആർട്സ്.
മൊഗ്രാൽ(www.truenewsmalayalam.com) : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ അനുസ്മരണ യോഗവും, മൗനപ്രാർത്ഥനയും സംഘടിപ്പിച്ചു.
മഹാത്മജി വിഭാവനം ചെയ്ത ഇന്ത്യയിൽനിന്ന് ഭരണകൂടം വ്യതിചലിച്ച് പോയതാണ് രാജ്യത്തെ ജനങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കിയതെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ "ഗാന്ധിയൻ ആശയങ്ങളും ഭരണകൂടവും ''എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഗഫൂർ പെർവാഡ്, അബ്ദുസ്സലാം ചൗക്കി, എം എ മൂസ, അഷ്റഫ് എം എസ് എന്നിവർ സംസാരിച്ചു. കെ വി അഷ്‌റഫ് നന്ദി പറഞ്ഞു.
Post a Comment