കേരള സാംസ്കാരിക പരിഷത്ത് :സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് കാസറഗോഡ് തുടക്കം.
കാസറഗോഡ്(www.truenewsmalayalam.com) : സംസ്ഥാന തലത്തിൽ കലാ- സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരുന്ന കേരള സാംസ്കാരിക പരിഷത്തിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് കാസർഗോഡ് ജില്ലയിൽ തുടക്കമായി.
മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ഷെരീഫ് ഉള്ളത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി മൂസ്സ പാട്ടില്ലത്തിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എം എ മൂസ മൊഗ്രാൽ സ്വാഗതം പറഞ്ഞു.
വിജയൻ മണിയറ, സിത്താര ഉള്ളത്ത്, ബാലഗോപാലൻ മാഷ്,കെ ജിജി, സിദാൻ ഉള്ളത്ത്, പി വി മൊഇദീൻകുഞ്ഞി എന്നിവർ സംബന്ധിച്ചു.
Post a Comment