JHL

JHL

ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിച്ചതിന്റെ തുക അടച്ചില്ല; മൊഗ്രാൽ സ്കൂൾ എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു

കുമ്പള(www.truenewsmalayalam.com) : ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിച്ചതിന്റെ തുക അടക്കാത്തതിന്റെ പേരിൽ വൈദ്യൂതി വിച്ഛേദിക്കുമെന്ന് കെഎസ്ഇബി നോട്ടീസ് ലഭിച്ച മൊഗ്രാൽ സ്കൂളിലെ എച്ച് എമ്മിനെ എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് നേതാക്കൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മൊഗ്രാൽ സ്കൂളിലേക്കും,പരിസരവാസികൾക്കും ഒരു പോലെ ഗുണം ചെയ്യുന്ന ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുമ്പോൾ കൊടുക്കേണ്ട തുക എത്രയുപെട്ടെന്നു നൽകി തീർക്കാൻ ബന്ധപ്പെട്ട അധികാരികൾ  തയാറാകണമെന്ന് എസ്‌ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുകയും, വിദ്യാഭ്യാസ സ്ഥാപ്നത്തിന് വെദ്യുതി നഷ്ടപ്പെടുന്ന ഒരവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യത കൂടിയാണ്‌. വാർഡ് മെമ്പർ മുതൽ എംഎൽഎ, എം പി തുടങ്ങിയ മുഴുവൻ ജനപ്രധിനിധികളും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു പരിഹാരം കാണാൻ ശ്രമിക്കണമെന്നും അറിയിച്ചു.നാസർ ബംബ്രാണ , സലാം കുമ്പള , ഷാനിഫ് മൊഗ്രാൽ എന്നിവരാണ് എച്ച് എമ്മുമായി കൂടിക്കാഴ്ച നടത്തിയത്.





No comments