JHL

JHL

കുമ്പള പ്രസ് ഫോറം ഹാളിന് നാങ്കി അബ്ദുല്ല മാസ്റ്റർ നാമകരണം ചൊവ്വാഴ്ച

കുമ്പള(www.truenewsmalayalam.com) : കുമ്പള പ്രസ് ഫോറം ഹാളിന് നാങ്കി അബ്ദുല്ല മാസ്റ്ററുടെ പേര് നൽകൽ ചടങ്ങ് ചൊവ്വാഴ്ച വൈകിട്ട് 4.30 ന് നടക്കും.

എ.കെ.എം. അഷ്റഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും. കുമ്പള  പഞ്ചായത്ത്  പ്രസിഡൻ്റ് താഹിറ യൂസുഫ് അധ്യക്ഷയാകും.

കാസർകോട്  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർളെ,  മുഹമ്മദ് അലി നാങ്കി, കാരവൽ ചീഫ് എഡിറ്റർ എസ്. സുരേന്ദ്രൻ, കെ.ജെ.യു. ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, മാതൃഭൂമി ബ്യൂറോ ചീഫ് കെ. രാജേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും.  പ്രസ് ഫോറം പ്രസിഡൻറ് ലത്തീഫ് ഉപ്പള, കെ. ജെ. യു ജില്ല വൈസ് പ്രസിഡന്റ് പുരുഷോത്തമ ഭട്ട്, കെ.എം.എ സത്താർ മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംബന്ധിക്കും. പ്രസ് ഫോറം സെക്രട്ടറി അബ്ദുല്ല കുമ്പള സ്വാഗതവും ട്രഷറർ ലത്തീഫ് കുമ്പള നന്ദിയും പറയും.





No comments