JHL

JHL

അൽ ഇത്ഖാൻ സമാപിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന 'സ്കൂൾ ഓഫ് ഖുർആൻ അൽ ഇത്ഖാൻ' സമാപിച്ചു. പരിപാടി കാസറഗോഡ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾക്കായി വിശുദ്ധ ഖുർആൻ പാരായണവും ക്വിസും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

അൽ ഇത്ഖാൻ ചെയർമാൻ അബ്ദുല്ല സാഹിബ്‌ ചൂരി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഓഫ് ഖുർആൻ കൺവീനർ സമീർ കരിപ്പൊടി സ്വാഗതവും വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ ഹനീഫ് അടക്കത്ബയലും വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ നാസർ മല്ലവും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഷംസീർ സ്വലാഹി, അബ്ദുറൗഫ് അൽ ഹികമി, മുസ്ലിം ബിൻ ഹൈദർ, അസ്‌ലം മദനി, ശാക്കിർ സ്വലാഹി, എം.കെ മുനീർ മദനി, റുവൈസ് നെല്ലിക്കുന്ന്, മുക്താർ ചെമ്മനാട്, അബ്ദുൾ ഘനി, സഫ്‌വാൻ പാലോത്ത് തുടങ്ങിയവർ സംബന്ധിച്ചു. അനീസ് മദനി കൊമ്പനടുക്കം നന്ദി പറഞ്ഞു.





No comments