JHL

JHL

കാസർഗോഡ് വികസന പാക്കേജിൽ കുമ്പള മത്സ്യ മാർക്കറ്റ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും തുടർനടപടികളില്ല.

കുമ്പള(www.truenewsmalayalam.com) : ശോചനീയാവസ്ഥയിലായ   കുമ്പള മത്സ്യമാർക്കറ്റ് ആധുനിക സംവിധാനത്തോടെ പുതുക്കിപ്പണിയാൻ കാസർഗോഡ് വികസന പാക്കേജിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. 

  കെട്ടിഘോഷിച്ചാണ്  വർഷങ്ങൾക്കുമുമ്പ് കുമ്പളയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് മത്സ്യമാർക്കറ്റ് പണിതത്. എന്നാൽ സ്ഥലപരിമിതിയും, മറ്റു ശുചീകരണ  സംവിധാനങ്ങൾ ഒരുക്കാതെയുമുള്ള മത്സ്യ മാർക്കറ്റ് മത്സ്യ വിൽപ്പനയ്ക്ക് ഉപകരിച്ചി  ല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അശാ  സ്ത്രീയമായാണ് മത്സ്യമാർക്കറ്റ് പണിതതെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇ ന്നിപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ് മത്സ്യമാർക്കറ്റ്.

 മത്സ്യവിൽപന ഇപ്പോൾ വിൽപ്പന തൊഴിലാളികൾക്ക് തോന്നുന്നിടത്താണ്. മത്സ്യ മാർക്കറ്റിന്  സമീപത്തുള്ള റോഡുകളൊക്കെ ഇ പ്പോൾ മത്സ്യവിൽപന കേന്ദ്രങ്ങളാണ്. സ്കൂൾ റോഡിൽ പോലും ഇ പ്പോൾ മത്സ്യവിൽപ്പന തുടങ്ങിയിട്ടുണ്ട്. റോഡിലെ മത്സ്യവിൽപന വ്യാപാരികൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കും ഇതുവഴി വരുന്ന വാഹനങ്ങൾക്കും ദുരിതമാകുന്നുണ്ട്. ഈ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

 മത്സ്യമാർക്കറ്റ് നിർമ്മാണ നടപടി വേഗത്തിലാക്കാനാ  യാൽ റോഡിലിറങ്ങി മത്സ്യ വില്പന നടത്തുന്നത് ഒഴിവാക്കാനാകു മെന്നാണ്  വ്യാപാരികളും, മത്സ്യവിൽപന തൊഴിലാളികളും പറയുന്നത്.എന്നാൽ ഇതിന് പഞ്ചായത്ത് ഭരണസമിതി വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെ  ന്നാണ് ആക്ഷേപം.





No comments